നേരിട്ട് ഹാജരാവാമെന്ന് സാന്റിയാഗോ മാര്‍ട്ടിന്‍
തിരുവനന്തപുരം: ലോട്ടറിക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ അടുത്തയാഴ്ച നേരിട്ട് ഹാജരാകുമെന്ന് സാന്റിയാഗോ മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ അഭിഭാഷകന്‍ മാനെജരും െ്രെകം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ പി. അജയ്ബാബുവിനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജാരാവാന്‍ മാര്‍ട്ടിനും കെന്നഡിയും തയാറാവുന്നതെന്നാണ് സൂചന.
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് പോലീസ് മാര്‍ട്ടിനും ജോണ്‍ കെന്നഡിയ്ക്കും നോട്ടീസ് അയച്ചിരുന്നു












Click it and Unblock the Notifications