Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും: വിഎസ്

VS Achuthanandan
തിരുവനന്തപുരം: രണ്ടു രൂപ അരി വിതരണത്തിനുള്ള തടസ്സം നീക്കാനുള്ള എല്ലാ നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വൈകിയതും അടുത്തടുത്ത് ഒഴിവു ദിവസങ്ങള്‍ വന്നതുമാണ് അരി വിതരണത്തിനു തടസ്സമുണ്ടാക്കിയത്.

8.90ന് റേഷന്‍ വ്യാപാരികള്‍ എടുത്ത അരി രണ്ടു രൂപ നിരക്കില്‍ കൊടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റേഷന്‍വ്യാപാരികള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന നഷ്ടം അവര്‍ കണക്കുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നു വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. അതിനുള്ള ഭൂരിപക്ഷം എല്‍ഡിഎഫിനു കിട്ടുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിയ്ക്കവെ മുഖ്യമന്ത്രി പറഞ്ഞു.

വേനല്‍മഴയില്‍ കുട്ടനാടന്‍ മേഖലയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഹെക്ടര്‍ ഒന്നിന് 10000 രൂപ എന്ന നിരക്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 25 ലക്ഷം രൂപ സര്‍ക്കാര്‍ നീക്കി വച്ചിട്ടുണ്ട്. തന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം ലോകായുക്തയ്ക്കു വിട്ടതിനെതിരായ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+