6 വയസ്സുകാരന്റെ തോക്കില്‍ നിന്ന് വെടിപൊട്ടി

ഹൂസ്റ്റണിലെ റോസ് എലമെന്ററി സ്‌കൂളിലാണ് സംഭവം. കുട്ടി പോക്കറ്റിലിട്ടു കൊണ്ടുവന്ന തോക്ക് നിലത്ത് വീണപ്പോള്‍ വെടിപൊട്ടുകയായിരുന്നു. സ്‌കൂള്‍ കാന്റീനില്‍ വെച്ചാണ് സംഭവം.
'തോക്കുടമ'യായ കുട്ടിയെക്കൂടാതെ മറ്റൊരു ആറു വയസുകാരനും ഒരു അഞ്ചു വയസുകാരി പെണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. കാലിലാണ് മൂന്നു പേര്‍ക്കും പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. അഞ്ഞൂറോളം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിയ്ക്കുന്നത്. കുട്ടിയ്ക്ക് തോക്ക് എവിടെ നിന്ന് കിട്ടിയതെന്ന് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.
തോക്കുമായി കുട്ടികള്‍ സ്‌കൂളിലെത്തുന്ന സംഭവം അമേരിക്കയില്‍ പതിവാണ്. സ്‌കൂളുകളില്‍ തോക്കുപയോഗിച്ചുള്ള കൂട്ടക്കൊലകളും ഇവിടെ പലപ്പോഴും അരങ്ങേറിയിട്ടുണ്ട്. 2006-2007 വര്‍ഷത്തില്‍ 2700 കുട്ടികളെയാണ് തോക്കുമായി എത്തിയതിന്റെ പേരില്‍ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കുകയോ മറ്റ് ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുകയോ ചെയ്തത്.












Click it and Unblock the Notifications