കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായനാ വിപ്ലവവുമായി ഒഡിസി360

  • By Ajith Babu
Google Oneindia Malayalam News

Odyssey360
വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ ഗ്രന്ഥശേഖരവുമായി ഒഡിസ്സി 360 വായനക്കാര്‍ക്ക് പുതിയ അനുഭവമാകുന്നു. വ്യത്യസ്ത വിഭാഗങ്ങളിലായി അമ്പത് ലക്ഷത്തോളം പുസ്തകങ്ങളാണ് ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ ഒഡിസ്സിയുടെ ഇ കൊമേഴ്‌സ് സൈറ്റായ ഒഡിസി360 വാനയക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത്. എക്കാലത്തെയും ക്ലാസിക് ഗ്രന്ഥങ്ങള്‍ മുതല്‍ ഡാന്‍ ബ്രൗണിന്റെ പുതിയ ബെസ്റ്റ് സെല്ലര്‍ വരെയും ഒഡിസിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ലഭ്യമാണ്.

ബാല്യത്തില്‍ വായിച്ചുമറന്ന പുസ്തകങ്ങളും ചൂടപ്പം പോലെ വിറ്റഴിയുന്ന ഗ്രന്ഥങ്ങളും ഒരുപോലെ ലഭ്യമാക്കുന്നതിലൂടെ വായനരംഗത്ത് ഒരു വന്‍ വിപ്ലവത്തിനാണ് ഒഡിസി360 വഴിയൊരുക്കുന്നത്. ഒഡിസി ഓണ്‍ലൈന്‍ ബുക്‌സ്‌റ്റോറിന്റെ സവിശേഷതകള്‍ ഇവിടെയും തീരുന്നില്ല. ബാല്യത്തില്‍ നമ്മെ രസിപ്പിച്ച അമര്‍ ചിത്രകഥകളുടെയും ഇന്ത്യന്‍ നാടോടിക്കഥകളുടെയും ദൃശ്യാവിഷ്‌ക്കാരങ്ങള്‍ ഒഡിസ്സി വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ചരിത്രം, പുരാണം. ഐതീഹ്യം, യക്ഷിക്കഥകള്‍ തുടങ്ങിയവയുടെ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ ഏതുപ്രായക്കാരെയും ആകര്‍ഷിയ്ക്കാന്‍ പോന്നവയാണ്.

പുസ്തകങ്ങള്‍ക്ക് പുറമെ സിനിമകളുടെയും കളിപ്പാട്ടങ്ങളുടെയും വൈവിധ്യമാര്‍ന്ന ശേഖരം ഇ കൊമേഴ്‌സ് പോര്‍ട്ടലില്‍ ലഭ്യമാണ്. ഒഡിസി ഔട്ട്‌ലെറ്റുകളിലൂടെ ലഭിയ്ക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ വിശേഷാവസരങ്ങളില്‍ നല്‍കാന്‍ കഴിയുന്ന മികച്ച സമ്മാനം തന്നെ. ഇങ്ങനെ ഷോപ്പിങില്‍ പുതിയൊരു അനുഭൂതിയാണ് ഒഡിസ്സി ഉപയോക്താക്കള്‍ക്ക് സമ്മാനിയ്ക്കുന്നത്.

English summary
Odyssey360 (www.odyssey360.com) is the online E-commerce site of Odyssey India Ltd with more than 5 million books. Attractive discounts and offers are provided on individual titles with Free Shipping to the customers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X