Get Updates
Get notified of breaking news, exclusive insights, and must-see stories!

സായി ബാബയുടെ പ്രതിമയില്‍ നിന്ന് സുഗന്ധതൈലം

Sai Baba
പുട്ടപര്‍ത്തി: ആത്മീയാചാര്യന്‍ സത്യസായി ബാബയുടെ നില ഗുരുതരമായി തുടരുന്നതിനിടെ അദ്ദേഹത്തിന്റെ പ്രതിമയില്‍ നിന്നും സുഗന്ധതൈലം പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട്.

പുട്ടപര്‍ത്തിയിലെ റഹീം എന്നയാളുടെ വീട്ടില്‍ വച്ചിരിക്കുന്ന പ്രതിമയില്‍ നിന്നാണ് സുഗന്ധ തൈലം ഒഴുകുന്നത്. സായി ബാബ സുഖം പ്രാപിക്കുന്നതിന്റെ തെളിവാണ് ഇതെന്നാണ് സായി ഭക്തര്‍ പറയുന്നത്. ഈ പ്രതിമകാണാനും തൈലം എടുക്കാനുമായി ഭക്തര്‍ റഹീമിന്റെ വീട്ടിലേയ്ക്ക് ഒഴുകുകയാണ്.

മെഴുകു പ്രതിമയുടെ പാദത്തില്‍ നിന്നാണ് എണ്ണയൊഴുകുന്നത്. റഹീമിന്റെ വീട്ടില്‍ ആള്‍ത്തിരക്ക് വര്‍ദ്ധിച്ചതോടെ ടിവി ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും പ്രതിനിധികളും ഇവിടെയെത്തി. പൊലീസ് എത്തിയാണ് ഇപ്പോള്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ സായി ബാബ തനിക്ക് സ്വപ്നദര്‍ശനം നല്‍കുകയും തന്റെ പ്രതിമ നിര്‍മ്മിച്ച് ആരാധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് റഹീം പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രതിമയുടെ പാദങ്ങളില്‍ തൊട്ടു വന്ദിച്ചപ്പോഴാണ് സുഗന്ധതൈലം ഒഴുകിവരുന്നത് ശ്രദ്ധയില്‍ പെട്ടതെന്നും റഹീം പറയുന്നു.

റഹീമിന്റെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്ക് നാല് അടി ഉയരമാണുള്ളത്. സായിബാബയുടെ തനിപ്പകര്‍പ്പ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രതിമയില്‍ ബാബയുടെ മുടി പോലും വളരെ സ്വാഭാവികമായ രീതിയിലാണ് പിടിപ്പിച്ചിരിക്കുന്നത്.

അതേസമയം ബാബയുടെ മെഴുക് പ്രതിമ കടുത്ത ചൂടില്‍ ഉരുകുന്നത് കാരണമാണ് എണ്ണ ഒലിക്കുന്നത് എന്നാണ് വിധഗ്ധരുടെ പക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+