കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി: 5 കോര്‍പ്പറേറ്റ് ഉന്നതര്‍കൂടി അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

Arrest
ദില്ലി : 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അഞ്ചുപേരെക്കൂടി സിബിഐ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ് ഗോയെങ്ക, യൂണിടെക് വിയര്‍ലെസ് ലിമിറ്റഡ് എംഡി സഞ്ജയ് ചന്ദ്ര, റിലയന്‍സ് എഡിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗൗതം ദോഷി, ഉയര്‍ന്ന ഉദ്യോഗസ്ഥരായ ഹരി നായര്‍, സുരേന്ദ്ര പിപാറ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ ജാമ്യഹര്‍ജി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഒ.പി. സെയ്‌നി തള്ളിയതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ബിസിനസ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് അടുത്ത ഒരാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഇവരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

സാക്ഷികളെ സ്വാധീനിച്ച് പ്രതികള്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന സി.ബി.ഐ.യുടെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് കോടതി ഹര്‍ജികള്‍ തള്ളിയത്. കേസിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

2 ജി സ്‌പെക്ട്രം കേസിലെ ആദ്യ കുറ്റപത്രത്തില്‍ അഞ്ചുപേരുടെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണഘട്ടത്തില്‍ ഇവരെ അറസ്റ്റ്‌ചെയ്തിരുന്നില്ല.

2 ജി സ്‌പെക്ട്രം ഇടപാട് കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജ, സ്വാന്‍ ടെലികോം സ്ഥാപകന്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറ, രാജയുടെ പഴ്‌സണല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോലിയ എന്നിവരും തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

സ്വാന്‍ ടെലികോമിന്റെ വിനോദ്‌ഗോയെങ്കയും യൂണിടെക് എം.ഡി. സഞ്ജയ്ചന്ദ്രയും മുന്‍ മന്ത്രി എ. രാജയുമായി ചേര്‍ന്ന് സ്‌പെക്ട്രം ലൈസന്‍സ് ചുരുങ്ങിയ വിലയ്ക്ക് സ്വന്തമാക്കാനായി ഗൂഢാലോചന നടത്തിയതായി സിബിഐ. ആരോപിക്കുന്നു.

സഞ്ജയ്ചന്ദ്രയാണ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള സമയപരിധി പ്രഖ്യാപിച്ചതിലും ഒരാഴ്ച മുമ്പേ അവസാനിപ്പിക്കാന്‍ രഹസ്യപദ്ധതിയുമായെത്തിയത്. ഇതുവഴി യൂണിടെക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കാണ് പ്രയോജനം ലഭിച്ചത്.

English summary
A Delhi court on Wednesday refused bail to five top bosses of 2G spectrum scam-tainted telecom firms - including Unitech's Sanjay Chandra, Reliance ADAG's Gautam Doshi and Swan Telecom's Vinod Goenka - on the ground that they might tamper with evidence and even attempt to flee. The two other accused were Reliance ADAG's Surender Pipara and Hari Nair,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X