ബാബയുടെ നില അതീവഗുരുതരം: മെഡി. ബുള്ളറ്റിന്‍

മരുന്നുകളോട് ബാബയുടെ ശരീരം വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ല. കരളിന്റെ പ്രവര്‍ത്തനവും, താഴ്ന്ന രക്തസമ്മര്‍ദവും ആശങ്കാജനകമാണെന്ന് സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
വെന്റിലേറ്ററിന്റെ സഹായത്താലാണ് ശ്വാസോച്ഛ്വാസം സാദ്ധ്യമാക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനത്തിനായി ഹീമോഡയാലിസിസും നടത്തി വരുന്നുണ്ട്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശാനുസരണം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ.രവി രാജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ബാബയെ പരിശോധിക്കുന്നുണ്ട്.
പുട്ടപര്‍ത്തിയില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാലായിരത്തോളം പൊലീസുകാരെയാണു പ്രശാന്തിഗ്രാമത്തില്‍ വിന്യസിച്ചത്. മാര്‍ച്ച് 28നാണ് സായിബാബയെ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications