Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാന്തിഭൂഷണ്‍: സിഡി കൃത്രിമമല്ലെന്ന്

Shanti Bhushan
ദില്ലി: മുന്‍ നിയമമന്ത്രിയും ലോക്പാല്‍ ബില്‍ സമിതി ഉപാദ്ധ്യക്ഷനുമായ അഭിഭാഷകന്‍ ശാന്തിഭൂഷണും, അമര്‍സിങും തമ്മിലുള്ള സംഭാഷണത്തിന്റെ സി.ഡിയില്‍ കൃത്രിമത്വമില്ലെന്ന് ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട്.

സി.ഡിയിലെ സംഭാഷണങ്ങള്‍ വ്യാജമല്ലെന്നും, സംഭാഷണങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടെന്നും സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതായി ലാബ് വൃത്തങ്ങള്‍ അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഒരു കേസുമായി ബന്ധപ്പെട്ട് ജഡ്ജിയ്ക്ക് നാലു കോടി രൂപ കൈക്കൂലി നല്‍കുന്ന കാര്യം ശാന്തിഭൂഷണ്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗുമായും മുന്‍ നേതാവ് അമര്‍ സിങുമായും ചര്‍ച്ച ചെയ്യുന്നതാണ് സിഡിയിലെ ഉള്ളടക്കം.

ലോക്പാല്‍ ബില്ല് രൂപീകരണ സംയുക്ത സമിതിയുടെ ആദ്യയോഗത്തിന് തൊട്ടുമുന്‍പാണ് സിഡി ചില മാധ്യമസ്ഥാപനങ്ങളില്‍ അജ്ഞാതര്‍ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് അമര്‍ സിംഗ് നല്‍കിയ നാല് സിഡികളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+