വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കൊന്നു
വിശാഖപട്ടണം: ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക് മുന്നില്‍ വച്ച് അധ്യാപികയെ യുവാവ് കൊലപ്പെടുത്തി. ആന്ധ്രയിലെ വിശാഖപട്ടണത്തുള്ള ഡുംബ്രിഗുഡ ജില്ലയിലാണ് സംഭവം നടന്നത്.
അധ്യാപിക വിവാഹാഭ്യര്‍ത്ഥന നിരസിച്ചിതലുള്ള പകവീട്ടാനാണ് ഇയാള്‍ കൊലനടത്തിയത്. ഇരുപത്തിയെട്ടുകാരിയായ സുന്ദരമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് സുബ്ബറാവുവെന്ന മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു.
ഇവിടത്തെ വിദ്യ വികാസ കേന്ദ്രത്തിലെ അധ്യാപികയാണ് സുന്ദരമ്മ. ചൊവ്വാഴ്ചയായിരുന്നുവത്രേ റാവു വിവാഹാഭ്യര്‍ത്ഥനയുമയി ഇവരെ സമീപിച്ചത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ച സുന്ദരമ്മയോട് ഇതിന് കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് റാവു പറഞ്ഞിരുന്നുവത്രേ.
ബുധനാഴ്ച ഉച്ചയോടെ സുന്ദരമ്മ ക്ലാസെടുത്തുകൊണ്ട് നില്‍ക്കുമ്പോള്‍ ക്ലാസ്മുറിയില്‍ കയറിയ ഇയാള്‍ അവരെ പിടിച്ചുവച്ച് കഴുത്തറക്കുകയായിരുന്നു. പിന്നീട് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയും ചെയ്തു.












Click it and Unblock the Notifications