Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകന്‍ ഓടിച്ച കാറിടിച്ച് 2 കുട്ടികള്‍ മരിച്ചു

Actor Thilakan's car hits bike, two killed
മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കു സമീപം പാണ്ടിക്കാട് പയ്യപറമ്പ് ഹൈസ്‌കൂള്‍പടിയില്‍ നടന്‍ തിലകന്‍ ഓടിച്ച കാര്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു രണ്ടു പിഞ്ചുകുട്ടികള്‍ മരിച്ചു.

ഓട്ടോയില്‍ സഞ്ചരിച്ച വണ്ടൂര്‍ പള്ളിക്കുന്ന് മുണ്ടിയങ്കാവില്‍ ഫിറോസ് ഖാന്റെയും ജസീലയുടെയും മക്കളായ ഫാത്തിമ ഫിദ (2), ഫര്‍സിന്‍ ഖാന്‍ (5) എന്നീ കുട്ടികളാണു മരിച്ചത്. പയ്യനാട്ടുള്ള ഉമ്മയുടെ വീട്ടിലേയ്ക്ക് കുട്ടികള്‍ ഓട്ടോയില്‍ പോകുമ്പോഴാണ് പാണ്ടിക്കാടുവെച്ച് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ രണ്ടുവാഹനങ്ങളും തലകീഴായി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട തിലകന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. കൂടെയുണ്ടായിരുന്ന സ്ത്രീക്ക് കൈക്കു പരുക്കേറ്റിട്ടുണ്ട്. നിലമ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+