Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐജി ഓഫീസില്‍ ചാണകം തളി; 3പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ദളിത് വിഭാഗക്കാരനായ രജിസ്‌ട്രേഷന്‍ ഐജി വിരമിച്ചപ്പോള്‍ ഓഫീസ് മുറിയും ഓധ്യോഗിക വാഹനവും ചാണകം തളിച്ച് ശുദ്ധീകരിച്ച സംഭവത്തില്‍ 3പേരെ അറസ്റ്റുചെയ്തു.

വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കടകംപള്ളി ആനയറ കുടവൂര്‍ അര്‍ച്ചനയില്‍ കാര്‍ത്തികേയന്‍ (42), മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസിലെ യു.ഡി ക്‌ളാര്‍ക്ക് കാച്ചാണി അശ്വതിഭവനില്‍ ഗിരീഷ്‌കുമാര്‍(32), കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസിലെ പ്യൂണ്‍ വട്ടപ്പാറ കുറ്റിയാണി സുമാനിവാസില്‍ സുകു (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മൂന്ന് പേരെയും ബുധനാഴ്ച ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ. ജി യോടുള്ള വൈരാഗ്യമാണ് ചാണകം തളിക്കലിനിടയാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

നേരത്തേ മൂവരും ഐ.ജി ഓഫീസിലെ ജീവനക്കാരായിരുന്നു. ജൂനിയര്‍ സൂപ്രണ്ടായിരുന്ന കാര്‍ത്തികേയന് സീനിയര്‍ സൂപ്രണ്ടായി പ്രൊമോഷന്‍ നല്‍കുന്നതിനെ ഐ.ജിയായിരുന്ന എ.കെ. രാമകൃഷ്ണന്‍ തടസ്സംനിന്നു. ഇതിലുള്ള വൈരാഗ്യമാണ് ചാണകം തളിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കാര്‍ത്തികേയന്‍ പൊലീസിനോട് പറഞ്ഞു.

സഹജീവനക്കാരികളോട് അപമര്യാദയായി പെരുമാറിയതിന് ഗിരീഷ്‌കുമാറിനെ ഐ.ജി സ്ഥലം മാറ്റിയിരുന്നു. ജീവനക്കാരികളുടെ പടം മൊബൈലില്‍ എടുക്കുക ഗിരീഷിന്റെ ശീലമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുകുവിനെ ജോലിയില്‍ നിന്ന് ഐ.ജി പറഞ്ഞുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യംമൂലം മൂന്ന് പേരുംകൂടി ഗൂഢാലോചനനടത്തി ചാണകം തളിക്കുകയായിരുന്നു.

ഐ.ജി എ.കെ. രാമകൃഷ്ണന്‍ വിരമിച്ച മാര്‍ച്ച് 31 ന് രാത്രി 7.30 ന് മൂന്ന് പേരുംകൂടി ഒരു കവറില്‍ ചാണകവുമായി ഐ.ജി ഓഫീസില്‍ എത്തി. ഈ സമയം ഓഫീസില്‍ മറ്റ് ജീവനക്കാരുമുണ്ടായിരുന്നു. ചാണകം വെള്ളത്തില്‍ കലക്കി ഐ.ജിയുടെ ഓഫീസിലും അദ്ദേഹം ഇരുന്ന കസേരയിലും ഉപയോഗിച്ചിരുന്ന കാറിലും തളിക്കുകയായിരുന്നു.

ചാണകം തളിച്ചതില്‍ ഐ.ജി ഓഫീസിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ. ജഗദീഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+