ഐസ്‌ക്രീം: വിന്‍സന്‍ പോള്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ െ്രെകംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം പോള്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ നേരില്‍ക്കണ്ട് അന്വേഷണപുരോഗതി അറിയിച്ചു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഡിജിപി വിഎസിനെ ധരിപ്പിച്ചതായാണ് അറിയുന്നത്.
കേസന്വേഷണത്തില്‍ തന്റെ നിര്‍ദ്ദേശം അവഗണിച്ചതിനെതിരെ മുഖ്യമന്ത്രി എ.ഡി.ജി.പിയോടും, ഡി.ജി.പി ജേക്കബ് പുന്നൂസിനോടും ബുധനാഴ്ച രാവിലെ നേരിട്ടത്തി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിയമവിദഗ്ദ്ധരുമായി ആലോചിച്ചും, ആഭ്യന്തരമന്ത്രിയുടെ കൂടി അഭിപ്രായം ആരാഞ്ഞശേഷമേ മറുപടി നല്‍കുകയുള്ളൂവെന്ന നിലപാടായിരുന്നു വിന്‍സന്‍ എം.പോളും, ജേക്കബ് പുന്നൂസും സ്വീകരിച്ചത്. എന്നാല്‍ ബുധനാഴ്ച രാവിലെ എഡിജിപി നേരിട്ട് മുഖ്യമന്ത്രിയെ കാണുകയായിരുന്നു. എന്നാല്‍ ജേക്കബ് പുന്നൂസ് വി.എസിനെ കാണാനെത്തിയതുമില്ല.












Click it and Unblock the Notifications