Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ അനുകരിച്ച് വിഎസിനെ കൊല്ലുമെന്ന് ഭീഷണി

VS Achuthanadan
തിരുവനന്തപുരം: ഷാജി കൈലാസ്- മമ്മൂട്ടി ടീമിന്റെ പുതിയ ചിത്രമായ ആഗസ്റ്റ് 15 കണ്ട് ഹരം കയറിയയാള്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കൊല്ലുമെന്ന് ഭീഷണിമുഴക്കി. അടൂര്‍ സ്വദേശിയായ പുഷ്പന്‍ എന്ന ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പുഷ്പന്റെ ഫോണ്‍ കോള്‍ എത്തിയത്. മുഖ്യമന്ത്രിയെ കൊലപ്പെടുത്തും എന്നായിരുന്നു ഭീഷണി. പുഷ്പന്‍ സ്വന്തം മൊബൈള്‍ ഫോണില്‍ നിന്നാണ് കണ്‍ട്രോള്‍റൂമില്‍ വിളിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഷ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ചൊവ്വാഴ്ച പുഷ്പന്‍ ആഗസ്റ്റ് 15 എന്ന സിനിമ കണ്ടിരുന്നു. ആ ചിത്രത്തില്‍ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നടക്കുന്ന കൊലയാളി(സിദ്ദിഖ്)യോട് ആരാധന തോന്നി അത് അനുകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പുഷ്പന്‍ ഒരു മനോരോഗിയാണോ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

മുഖ്യമന്ത്രിയെ വധിക്കാനായി ഒരു കൊലയാളിയെത്തുന്നതും അയാളെ കുടുക്കാനായി ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍(മമ്മൂട്ടി) നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+