Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ കൊല സ്‌കൈപ്പില്‍; നിസഹായനായി കാമുകന്‍

ടൊറന്റോ: സ്‌കൈപ്പ് മെസഞ്ചറിലൂടെ സംസാരിച്ചുകൊണ്ടിരിക്കെ തന്റെ കാമുകിയെ ഒരാള്‍ കൊലചെയ്യുന്നത് കാമുകന് നിസഹായനായി നോക്കിയിരിക്കേണ്ടിവന്നു. ചൈനക്കാരനായ കാമുകനാണ് ടൊറന്റോയില്‍ കഴിയുന്ന കാമുകിയുടെ കൊലപാതകം ഒന്നും ചെയ്യാന്‍ കഴിയാതെ കണ്ടുനില്‍ക്കേണ്ടിവന്നത്.

ലിയുക്വിയാന്‍ എന്ന ഇരുപത്തിമൂന്നുകാരിയാണ് കൊല്ലപ്പെട്ടത്. ചൈനയിലുള്ള മെംഗി സിയാന്‍ചാവോ എന്ന യുവാവിനാണ് ഈ ദുര്‍വിധിയുണ്ടായിരിക്കുന്നത്. ഏപ്രില്‍ 15ന വെള്ളിയാഴ്ച രാത്രി ഇരുവരും ഓണ്‍ലൈനില്‍ സംസാരിച്ചിരിക്കേയാണ് സംഭവം.

സംസാരത്തിനിടെ ഒന്നരമണിയായപ്പോള്‍ പെണ്‍കുട്ടിയുടെ മുറിയുടെ കതകില്‍ ആരോ മുട്ടി. പെണ്‍കുട്ടി മുറി തുറന്നപ്പോള്‍ ഒരു അജ്ഞാതന്‍ അകത്ത് കയറി ലിയുവിനെ കൊലപ്പെടുത്തുകയായിരുന്നുവത്രേ. ഈ സമയത്തെല്ലാം വെബ്ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം മെംഗ് കാണുകയും ചെയ്യുന്നുണ്ടായിരുന്നു.

സംഭവം അപകടമാണെന്ന് മനസ്സിലാക്കിയ മെംഗ് ടൊറന്റോയിലുള്ള തന്റെ കൂട്ടുകാരുമായി ബന്ധപ്പെടുകയും അവര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും കൊലനടത്തിയയാള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.

പെണ്‍കുട്ടിയുടെ ശരീരം അരയ്ക്ക് കീഴോട്ട് നഗ്നമായ നിലയിലാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ലൈംഗികപീഡനം നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കൊലയാളിയുടെ ഉദ്ദേശം എന്താണെന്നകാര്യത്തെക്കുറിച്ച് പൊലീസിന് തുമ്പൊന്നും കിട്ടിയിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+