നഗ്നത: മുസ്ലീം നടിയെ വീട്ടില്‍ നിന്നു പുറത്താക്കി

ജര്‍മ്മനിയില്‍ പ്രസിദ്ധീകരിക്കുന്ന പ്ലേബോയ് മാഗസിനിലാണ് ഒരു മാറിടം പുറത്തുകാണത്തക്കവിധത്തില് സില പോസ് ചെയ്തിരിക്കുന്നത്. ബാല്യകാലത്ത് കുടുംബത്തിനകത്ത് ഒട്ടും സ്വാതന്ത്ര്യം അനുവദിക്കാതെ തന്നെ വളര്‍ത്തിയതിനുള്ള പ്രതിഷേധമാണിതെന്നും തനിയ്ക്ക് ഇനിയെങ്കിലും സ്വാതന്ത്ര്യം വേണമെന്നുമാണ് പ്ലേബോയിയ്ക്ക് പോസ് ചെയ്ത സില പറഞ്ഞത്.
സിലയുടെ പടവും പ്രസ്താവനയുമെല്ലാം കുടുംബത്തെ ഞെട്ടിച്ചുകളഞ്ഞു. ഇപ്പോള്‍ ഇവരെ വീട്ടില്‍ നിന്നുപുറത്താക്കിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ സിലയുടെ അമ്മ അവരുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുകയാണത്രേ.
ജര്‍മ്മനിയിലെ പ്രമുഖ ടെലിവിഷന്‍ പരിപാടിയായ ഗുഡ് ടൈംസ് ബാഡ് ടൈംസിലൂടെയാണ് സില പേരെടുത്തത്. ഒട്ടേറെ അരാധകരാണ് ഈ ഇരുപത്തിയഞ്ചുകാരിയ്ക്കുള്ളത്. ഇതിലൊന്നും സിലയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുമില്ലായിരുന്നു.
പക്ഷേ നഗ്നതാ പ്രദര്‍ശനം നടത്തിയത് മാത്രം അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. കുടുംബത്തിന്റെ കടുത്ത നിലപാടില്‍ സില ഇപ്പോള്‍ ദുഖിതയാണ്. അമ്മ തന്നോട് സംസാരിക്കുകപോലും ചെയ്യാത്തതില്‍ തനിക്ക് ദുഖമുണ്ടെന്നും അവര്‍ പറയുന്നു. മാത്രമല്ല തന്റെ പ്രവൃത്തിയില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കും കടുത്ത അതൃപ്തിയുണ്ടാകുമെന്നും പക്ഷേ തന്നോട് ക്ഷമിക്കണമെന്നും സില കുടുംബത്തോട് അപേക്ഷിക്കുന്നു.
ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ടുള്ള വെബ്സൈറ്റിലാണ് സില ഇക്കാര്യം പറഞ്ഞത്. കുടുംബത്തെ മാത്രം മല്ല മുഴുവന്‍ മുസ്ലീംങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് സിലയുടെ പ്രവൃത്തിയെന്നാണ് അവരുടെ നടന്‍കൂടിയായ പിതാവ് പറയുന്നത്.
പക്ഷേ കുടുംബത്തിന്റെ മനോഭാവം ഇതാണെങ്കിലും സിലയുടെ സുഹൃത്തുക്കളെല്ലാം അവരുടെ ധൈര്യത്തെ പ്രശംസിക്കുകയാണ്. അവര്‍ പറയുന്നത് ആധുനിക കാലത്തെ മുസ്ലീം സ്ത്രീകള്‍ ഇങ്ങനെയായിരിക്കണമെന്നാണ്. സുഹൃത്തുക്കള്‍ ഇതൊക്കെ പറയുന്നുണ്ടെങ്കിലും എങ്ങനെ തിരികെ വീട്ടില്‍ കയറിപ്പറ്റുമെന്ന ആശങ്കയിലാണ് സില. തന്നെ വീട്ടില്‍ വരാന്‍ അനുവദിക്കണമെന്ന് അവര്‍ വെബ്സൈറ്റിലൂടെ വീട്ടുകാരോട് പേക്ഷിച്ചിരിക്കുകയാണ്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications