ഒബാമയെ ചിമ്പന്സിയാക്കി ചിത്രീകരിച്ച് മെയില്‍

ഓറഞ്ച് കൌണ്ടിയിലെ റിപ്പബ്ലിക്കന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മേരിലിന് ഡാവെന്‍പോര്‍ട്ട് (74) ആണ് വിവാദം സൃഷ്ടിച്ചത്. വെള്ളിയാഴ്ചയാണ് ഇദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് ഒബാമയെ ചിമ്പന്‍സിയായി ചിത്രീകരിച്ചിരിക്കുന്ന ഇ മെയില്‍ അയച്ചത്. സംഭവം വിവാദമായതോടെ ഡാവെന്‍പോര്‍ട്ട് തന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പദവി രാജിവയ്ക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ചിമ്പന്‍സി കുടുംബത്തിന്റെ ചിത്രമാണ് ഇ മെയിലിലെ ഉള്ളടക്കം. ഇതിലെ കുട്ടി ചിമ്പന്‍സിയുടെ യഥാര്‍ത്ഥ മുഖത്തിനു പകരം ഒബാമയുടെ മുഖം ചേര്‍ത്തിരിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു കാരണം എന്തെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. ഈ ഇമെയിലിന് പിന്നില്‍ വംശീയാധിക്ഷേപമാണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ഒബാമ കെനിയയിലാണ് ജനിച്ചതെന്നും അതിനാല്‍ യുഎസ് പ്രസിഡന്റാവാനുള്ള യോഗ്യത ഇല്ല എന്നും ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം ഉന്നയിച്ചു വരികയാണ്. എന്നാല്‍, ഹവായ് ദ്വീപിലാണ് ഒബാമ ജനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒബാമ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനെ വെല്ലുവിളിച്ച് വിമര്‍ശകര്‍ നല്കിയ പരാതികളെല്ലാം കോടതി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications