കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയെ ചിമ്പന്‍സിയാക്കി ചിത്രീകരിച്ച് മെയില്‍

  • By Lakshmi
Google Oneindia Malayalam News

Obama
ന്യൂയോര്‍ക്ക്: അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയെ ചിമ്പന്‍സിയായി ചിത്രീകരിച്ച ഇമെയില്‍ വിവാദമാകു്‌നനു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു ഭാരവാഹിയാണ് ഒബാമയെ ചിമ്പന്‍സിയായി ചിത്രീകരിച്ച മെയില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഓറഞ്ച് കൌണ്ടിയിലെ റിപ്പബ്ലിക്കന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മേരിലിന്‍ ഡാവെന്‍പോര്‍ട്ട് (74) ആണ് വിവാദം സൃഷ്ടിച്ചത്. വെള്ളിയാഴ്ചയാണ് ഇദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് ഒബാമയെ ചിമ്പന്‍സിയായി ചിത്രീകരിച്ചിരിക്കുന്ന ഇ മെയില്‍ അയച്ചത്. സംഭവം വിവാദമായതോടെ ഡാവെന്‍പോര്‍ട്ട് തന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പദവി രാജിവയ്ക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ചിമ്പന്‍സി കുടുംബത്തിന്റെ ചിത്രമാണ് ഇ മെയിലിലെ ഉള്ളടക്കം. ഇതിലെ കുട്ടി ചിമ്പന്‍സിയുടെ യഥാര്‍ത്ഥ മുഖത്തിനു പകരം ഒബാമയുടെ മുഖം ചേര്‍ത്തിരിക്കുന്നു. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു കാരണം എന്തെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. ഈ ഇമെയിലിന് പിന്നില്‍ വംശീയാധിക്ഷേപമാണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

ഒബാമ കെനിയയിലാണ് ജനിച്ചതെന്നും അതിനാല്‍ യുഎസ് പ്രസിഡന്റാവാനുള്ള യോഗ്യത ഇല്ല എന്നും ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം ഉന്നയിച്ചു വരികയാണ്. എന്നാല്‍, ഹവായ് ദ്വീപിലാണ് ഒബാമ ജനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒബാമ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനെ വെല്ലുവിളിച്ച് വിമര്‍ശകര്‍ നല്‍കിയ പരാതികളെല്ലാം കോടതി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

English summary
An Orange County Republican Party official who sent an email that included President Obama's face superimposed on that of a chimpanzee with the words "Now you know why — No birth certificate!" issued an apology Wednesday but said she will not resign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X