പ്രണയവിവാഹം: പെണ്‍കുട്ടിയുടെ മൂക്കുമുറിച്ചു
റായ്പുര്‍: ഛത്തീസ്ഗഡില്‍ പ്രണയവിവാഹം ചെയ്തതിന്റെ വിരോധത്തില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ മൂക്ക് മുറിച്ചു. കവാര്‍ദ്ധ ജില്ലയിലെ റഹ്മാന്‍കപ ഗ്രാമത്തിലാണു സംഭവം.
പത്തൊമ്പതുകാരി നന്‍കി ഭായിയാണ് ക്രൂരമായ ശിക്ഷയ്ക്ക് ഇരയായത്. നന്‍കി ഭായി സമപ്രായക്കാരനായ നരേന്ദ്രനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചിരുന്നു
ഏപ്രില്‍ 20ന് ഗ്രാമത്തിലെ ഉത്സവം കാണാനെത്തിയ നന്‍കിഭര്‍തൃവീട്ടിലാണ് താമസിച്ചിരുന്നത്.
നന്‍കി ഗ്രാമത്തിലുണ്ടെന്നറിഞ്ഞ മാതാപിതാക്കളും മറ്റു അടുത്ത അഞ്ച് ബന്ധുക്കളും വീട്ടിലേക്ക് അതിക്രമിച്ചുകയറി നന്‍കിയുടെ മൂക്കു മുറിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications