പുട്ടപര്‍ത്തി: ന്യൂമോണിയ ബാധയെ തുടര്‍ന്ന് പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഹയര്‍ സയന്‍സസ് ആശുപത്രിയില്‍ കഴിയുന്ന സത്യസായി ബാബയുടെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ആന്തരികാവയവങ്ങള്‍ എല്ലാം തന്നെ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലാണെന്നും കരളിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച അവസ്ഥയിലുമാണെന്ന് അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോ. എ എന്‍ സഫയ വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
അടുത്ത നാല്‍പത്തിയെട്ട് മണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മാര്‍ച്ച് 28ന് ചികില്‍സ തുടങ്ങിയ 86 കാരനായ ബാബ പൂര്‍ണ്ണസമയ നിരീക്ഷണത്തിലാണ്
ബാബയുടെ നില ഗുരുതരമായതോടെ പുട്ടപര്‍ത്തിയില്‍ ആന്ധ്രാ ഗവണ്‍മെന്റ് നിരോധനാജ്ഞ പുറപ്പെടു വിക്കുകയും കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Doctors at the Sathya Sai Institute of Higher Medical Sciences said in health bulletins that most organs have ceased responding to treatment, even as thousands of devotees from nearby towns poured into Puttaparthi. In Hyderabad, Director General of Police Aravinda Roa met Chief Minister Kiran Reddy and briefed him about the security measures put in place.