നെടുമ്പാശേരി: നെടുമ്പാശേരിയില്‍ നിന്ന് മുംബയിലേക്ക് പോകാനിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി.
വിമാനം ഉടന്‍ തന്നെ പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.