Get Updates
Get notified of breaking news, exclusive insights, and must-see stories!

എംടിവിക്കാരെ എബിവിപിക്കാര്‍ കരിപൂശി

Raghuram,Ranvijay and Rajeev
പുനെ: പ്രശസ്ത സംഗീതചാനലായ എംടിവിയുടെ അവതാരകരുടെ മുഖത്ത് എബിവിപിക്കാര്‍ കരിപൂശി. ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ മോശം ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് എംടിവി അവതാരകരെ എബിവിപിക്കാര്‍ കരിപൂശിയത്.

എംടിവി അവതാരകരായ രഘുറാം, രാജീവ് ലക്ഷ്മന്‍, രണ്‍വിജയ് സിങ് എന്നിവര്‍ക്കാണ് എബിവിപിക്കാരുടെ പ്രതിഷേധം നേരിടേണ്ടി വന്നത്. ഇവര്‍ മൂന്ന് പേരോടും റിയാലിറ്റി ഷോയുമായി പുനെ നഗരത്തില്‍ വരരുതെന്ന് താക്കീത് നല്‍കിയിട്ടുണ്ടെന്നും എബിവിപിക്കാര്‍ പറയുന്നു.

ചാനല്‍ പരിപാടിയ്ക്കിടെ തീര്‍ത്തും മോശമായ ഭാഷയാണ് ഇവര്‍ ഉപയോഗിച്ചത്. ഇതാണ് നടപടിയ്ക്ക് കാരണമെന്നും എബിവിപിയുടെ പുനെ സെക്രട്ടറി ശൈലേന്ദ്ര ദാല്‍വി പറയുന്നു.

അതേ സമയം സംഭവത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ എംടിവി അധികൃതര്‍ വിസമ്മതിച്ചു. പരിപാടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റാലി നടത്തുന്നതിനിടെയാണ് അക്രമമുണ്ടായതെന്ന് അവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+