കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്റെ നിലപാട് പൈശാചികം: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിയ്ക്കുന്ന കാര്യത്തില്‍ വീണ്ടും പഠനം നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് പൈശാചികമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് വിഎസ് വിമര്‍ശിച്ചത്.

എന്‍ഡോസള്‍ഫാനെക്കുറിച്ചു വീണ്ടും പഠിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. പഠനം എത്ര നാള്‍ നീളുമെന്ന് അറിയില്ല. സഹോദരങ്ങള്‍ മരിക്കട്ടെ, കുത്തകകള്‍ വളരട്ടെ എന്ന നിലയിലേക്കാണു കോണ്‍ഗ്രസും പ്രധാനമന്ത്രിയും നീങ്ങുന്നത്. ഇതില്‍ നിന്നു പിന്‍വാങ്ങേണ്ടതു നാടിന്റെ ആവശ്യമാണ്.

കേന്ദ്രമന്ത്രി ജയറാം രമേശ് പരിസ്ഥിതി സ്‌നേഹിയല്ല, പരിസ്ഥിതി വിരുദ്ധനും ജനവിരുദ്ധനുമാണെന്ന് തെളിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ സംസ്ഥാനമായ കര്‍ണാടകയിലെ 96 ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുണ്ടെങ്കിലും അതുപോലും അദ്ദേഹത്തിന് കാണാന്‍ കഴിയുന്നില്ലെന്നും വി.എസ്. പറഞ്ഞു.

കാസര്‍കോട്ട് നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മറ്റൊരു കേന്ദ്രമന്ത്രിയായ എ.കെ. ആന്റണി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ലെന്നും എന്തുകൊണ്ട് അദ്ദേഹം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കുത്തകകളെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി മാന്യപദവി ഉപയോഗിക്കരുതെന്നും കൃഷിമന്ത്രി ശരദ് പവാര്‍ മഹാരാഷ്ട്രയിലെ പഞ്ചസാര വ്യവസായ ലോബിയുടെ താല്‍പര്യം സംരക്ഷിക്കുന്ന വ്യക്തിയാണെന്നും വിഎസ് ആരോപിച്ചു.

English summary
Lashing out at Jairam Ramesh, chief minister VS Achuthanandan said 'Is Ramesh, who poses himself as a person seriously concerned over environmental issues, not living in this country to be unaware of the grievous problems caused by endosulfan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X