ബാബ അനുയായികളെ വഞ്ചിച്ചു: തസ്ലീമ നസ്റീന്‍

എന്നും വിവാദ നായികയായ ബംഗ്ലാദേശ് എഴുത്തുകാരി പറഞ്ഞത് ഇങ്ങനെയാണ്. "ഇപ്പോള്‍ നിങ്ങള്‍ എന്ത് പറയുന്നു. അയാള്‍ ഒരു സാധാരണ മനുഷ്യനായിരുന്നു. മാസ്മര ശക്തികള്‍ ഉണ്ടെന്ന് പറഞ്ഞ് അയാള്‍ ഇതുവരെ കോടിക്കണക്കിന് അനുയായികളെ വഞ്ചിയ്ക്കുകയായിരുന്നു." മൈക്രോ ബ്രോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് തസ്ലീമ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.
"കോടിക്കണക്കിന് സാധാരണ ജനങ്ങളെ സ്വപ്നങ്ങള്‍ നല്‍കി വഞ്ചിയ്ക്കുന്നത് ജീവ കാരുണ്യ പ്രവര്‍ത്തനം ചെയ്തത് കാണിച്ച് ന്യായീകരിയ്ക്കാനാവില്ല." തസ്ലീമ തുടരുന്നു.
തസ്ലീമയെപ്പോലെ മറ്റ് പലരും ട്വിറ്ററില്‍ ബാബയുടുള്ള തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. "94-ാമത്തെ വയസ്സില്‍ മാത്രമേ മരിയ്ക്കൂ എന്ന് പറഞ്ഞ ബാബ 85 ല്‍ മണ്‍മറഞ്ഞിരിയ്ക്കുന്നു. ബാബ ദൈവമായിരുന്നില്ല, വെറും മനുഷ്യന്‍ മാത്രമായിരുന്നു" മറ്റൊരാളിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
മരിച്ചിട്ടും വിവാദം നിലനിറുത്തിയ മഹാനായും ബാബയുടെ ഖ്യാതി അവകാശപ്പെടാം












Click it and Unblock the Notifications