കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായി ബാബയെന്ന മനുഷ്യസ്‌നേഹി

  • By രാധ രാധാകൃഷ്ണന്‍
Google Oneindia Malayalam News

Sai Baba
കോടിക്കണക്കിന് വരുന്ന ഭക്തരെ നിരാശയിലാഴ്ത്തി സത്യ സായി ബാബ വിടപറഞ്ഞിരിയ്ക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കൊപ്പം ലോകമാധ്യമങ്ങളും ബാബയുടെ വിയോഗ വാര്‍ത്തകള്‍ ഏറെ പ്രാധാന്യത്തോെടയാണ് നല്‍കുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിയ്ക്കുന്നവരും ഏറെ. സോണിയ ഗാന്ധിയും മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജ്ജുന രണതുഗയും പാക് മുന്‍ ക്യാപ്റ്റന്‍ സഹീര്‍ അബാസും ബിജെപി നേതാവ് എല്‍കെ അദ്വാനിയും പോപ് സിങ്ങര്‍ റിക്കി മാര്‍ട്ടിനും അവരില്‍ ചിലര്‍ മാത്രം.

അദ്ഭുത മനുഷ്യന്‍, ആത്മീയാചാര്യന്‍, പണത്തിന്റെ കാവല്‍ക്കാരന്‍, ദൈവത്തിന്റെ പുനരവതാരം ബാബയ്ക്കുള്ള വിശേഷങ്ങളും വിമര്‍ശനങ്ങളും ഏറെയാണ്. അദ്ദേഹത്തെ പിന്തുടന്നുവരും വിമര്‍ശിയ്ക്കുന്നവരും ലോകത്തെല്ലായിടത്തുമുണ്ട്. നിങ്ങള്‍ക്ക് അദ്ദേഹത്തെ സ്‌നേഹിയ്ക്കാം ആരാധിയ്ക്കാം വെറുക്കാം. പക്ഷേ നിങ്ങള്‍ക്ക് അവഗണിയ്ക്കാന്‍ കഴിയില്ല. ലോകമെങ്ങുമുള്ള വലിയൊരു വിഭാഗത്തിന്റെ ആരാധ്യപുരുഷനാണ് സത്യ സായി ബാബ.

ആള്‍ദൈവങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത രാജ്യമാണ് ഭാരതം. ഇവരില്‍ പലരും അന്താരാഷ്ട്രതലത്തില്‍ തന്നെ ആരാധ്യരാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിയ്ക്കുന്നവര്‍ ഏറെയാണ്. ബാബയും ഇതില്‍ നിന്ന വ്യത്യസ്തനല്ല. ബാബയുടെ ഓരോ നീക്കവും ചലനവും വാക്കും അദ്ദേഹത്തിന്റെ ഭക്തരും വിമര്‍ശകരും ഒരുപോലെ ഉറ്റുനോക്കുന്നു. തങ്ങളുടെ ദുഖങ്ങള്‍ അകറ്റുന്ന ദൈവമായി ഭക്തര്‍ അദ്ദേഹത്തെ കാണുമ്പോള്‍ ധനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് വിമര്‍ശകര്‍ അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നത്. ധനസമ്പാദനം അദ്ദേഹത്തിന്റെ മുഖമുദ്രയായി അവര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

ബാല്യത്തിലെ സ്‌കൂള്‍ ദിനങ്ങളില്‍ ബാബയെപ്പറ്റി ഒരു അഭിപ്രായം എനിയ്ക്കുണ്ടായിരുന്നില്ല. ദൈവത്തിന് എങ്ങനെ ആള്‍ ദൈവമായി മാറാന്‍ കഴിയുമെന്ന ചോദ്യമായിരുന്നു എന്നിലുണ്ടായിരുന്നത്. ബാബയുടെ അസ്തിത്വം അത് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂളിലെ ബാബ ഭജനകളില്‍ പങ്കെടുക്കുമായിരുന്നെങ്കിലും അധികം നാള്‍ അത് നീണ്ടില്ല.

പിന്നീട് കോളെജ് പഠനകാലത്താണ് ബാബയുടെ അദ്ഭുതസിദ്ധികളെപ്പറ്റി പലതും മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞത്. ആള്‍ദൈവത്തിനെതിരെയുള്ള നിരീശ്വരവാദികളുടെ വിമര്‍ശനങ്ങളായിരുന്നു അവയിലധികവും. അപ്പോഴും ബാബയെന്ന വിസ്മയം എന്റെ മനസ്സില്‍ നിറഞ്ഞുനിന്നു.

പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആ വിസ്മയം എന്നില്‍ നിന്ന് മാഞ്ഞിട്ടില്ല. രാജ്യത്തെ ഒട്ടേറെ പേര്‍ ആള്‍ദൈവമായി അവകാശപ്പെടുന്നു. അവരുടെ സത്യസന്ധതയുടെ ആഴമളക്കാനൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍ സത്യ സായി ബാബയെക്കുറിച്ച് എന്റെ മനസ്സിലുള്ള കാഴ്ചപ്പാടുകള്‍ ഇതാണ്. സമൂഹത്തിന് ഒട്ടേറെ സേവനങ്ങള്‍ നല്‍കുന്ന മനുഷ്യന്‍. അദ്ദേഹത്തിന്റെ കീഴിലുള്ള എലിമെന്ററി സ്‌കൂളുകള്‍ മുതല്‍ ഡീംഡ് യൂണിവേഴ്‌സിറ്റികള്‍ വരെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായ വിദ്യാഭ്യാസം നല്‍കുന്നു.

ബാംഗ്ലൂരിലും പുട്ടപര്‍ത്തിയിലുമുള്ള ആശുപത്രികള്‍ ആരോഗ്യരംഗത്ത് സ്തുത്യാര്‍ഹമായ സേവനങ്ങളാണ് ചെയ്യുന്നത്. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരും സമൂഹത്തിന്റെ താഴെക്കിടയിലുള്ള ദരിദ്രരാണ്. ആന്ധ്രയിലെ 9 ലക്ഷം ജനങ്ങളുള്ള 700 ഗ്രാമങ്ങളില്‍ സത്യസായി ട്രസ്റ്റ് ജലവിതരണം നടത്തുന്നുണ്ട്. പുട്ടപര്‍ത്തിയെന്ന പ്രദേശത്തെ ഇന്ത്യയിലെ മികച്ച നഗരമായി വളര്‍ത്തിയെടുത്തതാണ് സത്യ സായി ബാബയുടെ മറ്റൊരു മികവ്.

സത്യ സായി ബാബയെക്കുറിച്ച് ഓര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നതും എന്റെ മനസ്സിലുള്ളതും ഇതാണ്. അദ്ദേഹത്തിന്റെ ആത്മീയതയും ആള്‍ദൈവപരിവേഷവുമെല്ലാം ഇതിന്റെ പിന്നിലാണ് നില്‍ക്കുന്നത്. അളവറ്റ ധനം ദരിദ്രര്‍ക്കും എത്തിച്ചുകൊടുക്കാന്‍ പരിശ്രമിച്ച അദ്ദേഹത്തെിന്റെ നല്ല മനസ്സിനെയാണ് നാം കാണേണ്ടത്.
രാധ രാധകൃഷ്ണന്‍ ട്വിറ്ററില്‍

* The views expressed in this article are solely that of the author and do not necessarily represent those of Oneindia.in or of Greynium Information Technologies Pvt Ltd. *

English summary
That’s probably true for most of the renowned God men and God women India has. Many have received international acceptance for their spiritual wisdom by a section of the society while another section has put them under microscopic lens to pick on any lacunae they see in their words and deeds. Sai Baba was no exception.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X