ചിതലുകള്‍ ശാപ്പിട്ടത് ഒരു കോടി രൂപ!!
ലഖ്‍നൊ: ബാങ്ക് മോഷണം ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല, കള്ളന്‍മാര്‍ കയറിയ കാശടിച്ചുമാറ്റുന്നത് ഇടയ്ക്കിടയ്ക്ക് നാം കേള്‍ക്കാറുണ്ട്. ഉത്തര്‍പ്രദേശിലെ ബരാബങ്കയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിന്നും ഒരു കോടി പോയിരിക്കുന്നു. എന്നാല്‍ ഇവിടെ കള്ളന്‍മാരല്ല ചിതലുകളാണ് വില്ലന്‍മാരായെത്തിയത്.
അഞ്ചും പത്തുമല്ല, ഒരു കോടി രൂപയാണ് ചിതലുകള്‍ ശാപ്പിട്ടതത്രേ. എസ്ബിഐയുടെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന പണമാണ് ചിതലുകള്‍ തിന്നുതീര്‍ത്തത്.
പുതിയ മാനെജര്‍ ചുമതലയേറ്റപ്പോള്‍ നടത്തിയ കണക്കെടുപ്പിലാണു ചിതലുകളുടെ ആക്രമണം പുറത്തറിഞ്ഞത്. സാധാരണ ഗതിയില്‍ സ്‌ട്രോങ് റൂമില്‍ ചിതല്‍ കടക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ഒരു തട്ടിപ്പിന്റെ സാധ്യതകളും പൊലീസ് മണക്കുന്നുണ്ട്. സംഭവത്തില്‍ റിസര്‍വ് ബാങ്ക് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
ചിതലുകള്‍ വയറ്റിലാക്കിയ പണമെത്രയെന്ന് കൃത്യമായി പറയാന്‍ ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കോടികളുടെ കെട്ടുകളായാണ് ബാങ്കില്‍ പണം സൂക്ഷിയ്ക്കുന്നത്. സീരിയല്‍ നമ്പറുള്ള ഭാഗങ്ങളും ചിതല്‍ തിന്നത് അധികൃതര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നഷ്ടമായ കറന്‍സികളുടെ നമ്പര്‍ അറിയാമെങ്കില്‍ വീണ്ടും അച്ചടിക്കാമെന്ന് ആര്‍ബിഐ സമ്മതിച്ചുവെന്നാണ് അറിയുന്നത്.












Click it and Unblock the Notifications