തിലകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പാണ്ടിക്കാട് സി.ഐ: എം.ഐ. ഷാജിക്കു മുമ്പാകെയാണ് തിലകന്‍ ഹാജരായത്. പെരിന്തല്‍മണ്ണ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാകാമെന്ന ഉറപ്പിന്‍മേലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മക്കളായ ഷമ്മി തിലകന്‍, ഷാജി തിലകന്‍ എന്നിവരുടെ ജാമ്യത്തിലാണു തിലകനെ വിട്ടയച്ചത്. അഡ്വ. കെ.ടി. ഉമ്മര്‍ തിലകനോടൊപ്പം ഹാജരായി. അശ്രദ്ധയോടെ അമിത വേഗതയില്‍ വാഹനം ഓടിച്ച് മനുഷ്യജീവന്‍ അപകടപ്പെടുത്തിയതിനാണു തിലകനെതിരേ കേസെടുത്തത്. തിലകന്‍ പിന്നീട് നിലമ്പൂരിലെ ഷൂട്ടിംഗ് ലൊക്കെഷനിലേക്കു പോയി.












Click it and Unblock the Notifications