ഇന്ത്യക്കാരന്‍ ആസ്‌ത്രേലിയയില്‍ കുത്തേറ്റ് മരിച്ചു
മെല്‍ബണ്‍: ഇന്ത്യന്‍ യുവാവ് ആസ്‌ത്രേലിയയില്‍ അജ്ഞാതരുടെ കുത്തേറ്റു മരിച്ചു. നാലു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ പഞ്ചാബ് സ്വദേശി ലഖീന്ദര്‍ സിങ്ങാ(28)ണ് മെല്‍ബണിലെ വീട്ടില്‍ വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്.
അക്രമിസംഘത്തിലുണ്ടായിരുന്ന തൈ സോക്ക് എന്നായാളെ പോലീസ് പിടികൂടിയിട്ടിട്ടുണ്ട്. ഇയാള്‍ വിയറ്റ്‌നാമുകാരനോ കമ്പോഡിയക്കാരനോ ആണെന്നാണ് പോലീസിന്റെ നിഗമനം.
മെല്‍ബണില്‍ ഫാംഹൗസിലെ ജോലിക്കാരനായ ലഖീന്ദറിനൊപ്പം ഉണ്ടായിരുന്ന ഭാര്യ ബിന്ദ് കൗര്‍ ഈയിടെ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ആക്രമണത്തിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമായിട്ടില്ല. കഴുത്തിന് കുത്തേറ്റാണ് ലഖീന്ദര്‍ സിങ് കൊല്ലപ്പെട്ടതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് ലഖീന്ദറിന്റെ സഹോദരന്‍ കുല്‍വിന്ദര്‍ സിങ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരേ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു.












Click it and Unblock the Notifications