2ജി രണ്ടാം കുറ്റപത്രത്തില്‍ കനിമൊഴിയും

മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ.രാജയുടെ പേര് രണ്ടമത്തെ കുറ്റപത്രത്തിലുമുണ്ട്. സ്വാന്‍ ടെലികോം വഴി ഡി.എം.കെ ചാനലായ കലൈഞ്ജര്‍ ടി.വിക്ക് 214 കോടി രൂപ ലഭിച്ചതിന്റെ തെളിവ് സിബിഐക്ക് ലഭിച്ചിട്ടുണ്ട്. സ്വാനിന്റെ ഷാഹിദ് ബല്‍വ വഴിയാണ് കലൈഞ്ജര്‍ ടി.വിക്ക് പണമെത്തിയത്. കനിമൊഴിക്കും ദയാലുഅമ്മാളിനും കൂടി 80 ശതമാനം ഓഹരിയാണ് ചാനലിലുളളത്. 20 ശതമാനം ഓഹരി മാനേജിംഗ് ഡയറക്ടര്‍ ശരദ് കുമാറിന്റെതാണ്.
ചാനലിലേക്ക് പണമെത്തിക്കാന്‍ ചരടുവലിച്ച സിനിയുഗ് ഫിലിംസിന്റെ കരീം മൊറാണി, കുസഗോവന്‍ ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍സിന്റെ ആസിഫ്, രാജീവ് അഗര്‍വാള്‍ എന്നിവരുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആസിഫ്, രാജീവ് എന്നിവര്‍ ബല്‍വയുടെ സഹോദരന്‍മാരാണ്.
ഏപ്രില്‍ രണ്ടിന് പുറത്തുവിട്ട കുറ്റപത്രത്തില്‍ സ്വാന്‍, യുനിടെക്, റിലയന്‍സ് ടെലികോം എന്നീ കമ്പനികളിലെ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ പേര് പരാമര്‍ശിച്ചിരുന്നു. അവര്‍ അഞ്ചു പേരും ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ ജയിലിലാണ്.












Click it and Unblock the Notifications