കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബയെ ചൊല്ലി സച്ചിന്‍ എന്തിന് കരയണം? തസ്ലിമ

  • By Ajith Babu
Google Oneindia Malayalam News

Taslima Nasreen
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സത്യസായി ബാബയ്ക്കു വേണ്ടി പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലെന്ന് ബംഗ്ലാദേശ് വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ബാബ മരിച്ചതിനെത്തുടര്‍ന്നു ജന്മദിനാഘോഷ പരിപാടികള്‍ റദ്ദാക്കിയതു ശരിയല്ലെന്നും തസ്ലീമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാബയുടെ വിയോഗത്തെച്ചൊല്ലി സച്ചിന്‍ അഗാധ ദുഃഖമായി ദുഖിയ്ക്കുന്നത് കണ്ടാണ് തസ്ലീമ ഇങ്ങനെ പറഞ്ഞതെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. മറ്റു മനുഷ്യരേപ്പോലെ തന്നെയാണ് ബാബയും. അദ്ദേഹത്തിന് 86 വയസുണ്ട്. അദ്ദേഹം മരണത്തിനു കീഴടങ്ങിയേ തീരൂ. ഇതില്‍ എന്തിനാണു സച്ചിന്‍ നിരാശനാകുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്.

താന്‍ 2022ല്‍ മരിക്കുമെന്നായിരുന്നു ബാബയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അദ്ദേഹത്തിന്റെ മരണം നേരത്തെ സംഭവിച്ചു. ബാബ മാന്ത്രികനാണെന്നും തട്ടിപ്പുകാരുമാണെന്ന് ആരോപിച്ചു മുന്‍പു ഒട്ടേറെ തവണ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ അദ്ദേഹം രക്ഷപ്പെട്ടു. ബാബയുടെ മരണത്തോടെ ഭക്തിയെ കച്ചവടമാക്കുന്ന ഒരാള്‍ മരിച്ചു. എന്നാല്‍ ഇനിയും ആയിരക്കണക്കിനു ഭക്തി ഉപജീവനമാക്കിയ തട്ടിപ്പുകാര്‍ ജീവിച്ചിരിപ്പുണ്ട്.

സച്ചിനെപ്പോലുളള കളിക്കാര്‍ ഇത്തരം ആള്‍ദൈവങ്ങളുടെ മുന്‍പില്‍ പൊട്ടിക്കരയുന്നതും പ്രാര്‍ഥിക്കുന്നതും അംഗീകരിക്കാനാവില്ല. ക്രിക്കറ്റ് ദൈവം എന്നു വിളിക്കുന്ന സച്ചിന്‍ ഇടുങ്ങിയ ചിന്താഗതിക്കാരനാകരുത്. മറിച്ചു തുറന്ന സമീപനമാണു വേണ്ടതെന്നും തസ്ലീമ പറയുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സച്ചിനെ താന്‍ ഉപദേശിച്ച തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തസ്ലിമ ശക്തമായി നിഷേധിച്ചു. ടൈംസ് വാര്‍ത്ത തെറ്റാണെന്നും എഴുത്തുകാരി ട്വിറ്ററിലൂടെ വിശദീകരിയ്ക്കുന്നു.

English summary
Taslima Nasreen, the controversial writer of Bangladeshi origin, has advised the cricketing world's god, Sachin Tendulkar, not to pray for Sathya Sai Baba, who passed away on Sunday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X