കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി: സാന്റിയാഗോ മാര്‍ട്ടിന്‍ ഹാജരായി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറിക്കേസില്‍ പ്രതിയായ സാന്റിയാഗോ മാര്‍ട്ടിന്‍ ചോദ്യംചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി. തിങ്കളാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിന്‍ അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അജയകുമാറിന് മുന്‍പാകെ ഹാജരായത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അന്യസംസ്ഥാന ലോട്ടറിവില്‍പന കേരളത്തില്‍ വിവാദമായെങ്കിലും ഇതുസംബന്ധിച്ച കേസുകളില്‍ ആദ്യമായാണ് മാര്‍ട്ടിന്‍ ചോദ്യംചെയ്യലിനു വിധേയമാവുന്നത്. ഈയാഴ്ച ഹാജരാകാന്‍ തയ്യാറാണെന്ന് മാര്‍ട്ടിന്റെ അഭിഭാഷകനും മാനേജരും കഴിഞ്ഞയാഴ്ച നേരിട്ടെത്തി അന്വേഷണ ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിച്ചിരുന്നു.

ലോട്ടറിക്കേസുകളില്‍ നേരിട്ട് അറസ്റ്റുചെയ്യാന്‍ സുപ്രീംകോടതിയുടെ വിലക്കുണ്ട്. അതുകൊണ്ടാണ് തെളിവെടുപ്പിന് ഇവരെ വിളിച്ചുവരുത്തുന്നത്. ഇവരെ ചോദ്യംചെയ്തശേഷം പോലീസ് തുടര്‍നടപടികള്‍ തീരുമാനിക്കും.

English summary
Santiago Martin, sole agent of the Bhutan lottery in the country has appeared before the State police for interrogation in connection with the Inter state lottery case.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X