കോടതി വളപ്പില്‍ കല്‍മാഡിയ്ക്ക് ചെരിപ്പേറ്

സിബിഐ കസ്റ്റഡിയിലുള്ള കല്‍മാഡിയെ പട്യാല ഹൗസ് കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. കോടതിവളപ്പില്‍ വെച്ച് ആള്‍ക്കൂട്ടത്തില്‍ നിന്നാരോ ചെരിപ്പെറിയുകയായിരുന്നു. ചെരിപ്പെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെരിപ്പ് കല്‍മാഡിയുടെ ദേഹത്ത് കൊണ്ടിരുന്നു.
തിങ്കളാഴ്ച ദില്ലയിലെ സിബിഐ ആസ്ഥാനത്തുവെച്ചാണ് കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്തത്. ഗെയിംസ് ക്യൂന്‍സ് ബാറ്റണ്‍ റിലേയ്ക്കായി നല്‍കിയ കരാറുകളിലെ ക്രമക്കേടുകളില്‍ അഴിമതി നടന്നുവെന്ന് അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചിരുന്നു.












Click it and Unblock the Notifications