11കാരിയെ തീവണ്ടിയില്‍ ശല്യം ചെയ്തു
കൊച്ചി: അമ്മയോടൊപ്പം തീവണ്ടയില്‍ യാത്ര ചെയ്ത പതിനൊന്നുകാരിയെ ശല്യം ചെയ്ത കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനെ എറണാകുളം ജംഗ്ഷന്‍ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. സര്‍വേ വകുപ്പ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം കരിക്കകം ബീച്ച് മാവേര്‍ത്തല വീട്ടില്‍ അനില്‍കുമാര്‍ (42) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ 2.30നു തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസിലായിരുന്നു സംഭവം. മാതാവിനും അമ്മാവനുമൊപ്പം ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ ചങ്ങനാശേരിക്കും കോട്ടയത്തിനും ഇടയില്‍ വച്ചു ശല്യം ചെയ്തുവെന്നാണു പരാതി.എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സക്കായി വരികയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. അനില്‍കുമാര്‍ പാലക്കാട്ടേക്കു പോകുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തില്‍വിട്ടു.


Click it and Unblock the Notifications