Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്‌ക്രീം കേസ്: ഡിജിപി മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ഐസ്‌ക്രീം കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാനായി ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയോട് കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ടെ്‌നനും കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഐസ്‌ക്രീം കേസ് അന്വേഷണം സുഗമമായി മുന്നോട്ട് പോകുന്നുവെന്നും, സുപ്രീംകോടതി അഭിഭാഷകന്‍ സുശീല്‍ കുമാറിനെ കണ്ട് ഇപ്പോള്‍ നിയമോപദേശം തേടേണ്ടതില്ലെന്ന മുന്‍ നിലപാട് ജേക്കബ് പുന്നൂസ് കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചതായാണ് സൂചനകള്‍.

രാവിലെ 9.40 ന് ക്ലിഫ് ഹൗസിലെത്തിയാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്. കേസില്‍ നേരിട്ട് കണ്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡിജിപിക്കും അന്വേഷണസംഘത്തലവന്‍ എഡിജിപി വിന്‍സെന്‍ എം പോളിനും നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം മാത്രമേ കൂടിക്കാഴ്ച നടത്താനാകൂവെന്ന നിലപാടിലായിരുന്നു ഡിജിപി. എഡിജിപി വിന്‍സെന്‍ എം പോള്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് വിവരങ്ങള്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+