ഐസ്‌ക്രീം കേസ്: മുന്‍ജഡ്ജിമാര്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന മുന്‍ജഡ്ജിമാര്‍ക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ നോട്ടീസ്. ഹൈക്കോടതി മുന്‍ ജഡ്ജി കെ. നാരായണക്കുറുപ്പിനും ജഡ്ജി തങ്കപ്പനുമാണ് നോട്ടീസയച്ചത്.
അന്വേഷണസംഘത്തിന് മുന്നില്‍ ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഹാജരാകാന്‍ സാധിക്കില്ലെന്ന് മുന്‍ജഡ്ജിമാര്‍ മറുപടി നല്‍കി.
കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്ക് കോഴ നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെഎ റൗഫാണ് വെളിപ്പെടുത്തിയത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളാന്‍ ജഡ്ജിക്ക് പണംകൊടുത്തുവെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍.
അന്വേഷണവുമായ ിബന്ധപ്പെട്ട് മുന്‍ അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെസി പീറ്റര്‍, ജഡ്ജി കെ നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി ജോസഫ്, ഇന്ത്യാ വിഷന്‍ ചാനലിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജ് എംപി ബഷീര്‍ തുടങ്ങി നിരവധി പ്രമുഖരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications