പീഡനം: മദ്രസ്സ അധ്യാപകര്‍ പിടിയില്‍
ചങ്ങനാശേരി: മദ്രസ്സ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് അധ്യാപകരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി പുതൂര്‍പള്ളി മദ്രസ്സയിലെ അധ്യാപകരായ ആലപ്പുഴ വണ്ടാനം കൊല്ലംപറമ്പില്‍ എ. ജലാലുദ്ദീന്‍ (52), ആലപ്പുഴ വളഞ്ഞവഴി ദാറുല്‍ ഫലാഹില്‍ റഷീദ് (51) എന്നിവരാണ് പിടിയിലായത്. പീഡനത്തിനിരയായ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇവരെ വീടുകളില്‍നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത ഒരുആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തിനിരയായത്. കുട്ടികളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. മദ്രസ്സയിലെ എട്ടിനും 12 നും ഇടയില്‍ പ്രായമുള്ള മറ്റ് കുട്ടികളെയും ഇവര്‍ പീഡിപ്പിച്ചതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications