കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരപഥംപദ്ധതി: ജേക്കബിനെതിരെ അന്വേഷണം

  • By Ajith Babu
Google Oneindia Malayalam News

TM Jacob
തിരുവനന്തപുരം: 2005ല്‍ മന്ത്രിയായിരിക്കെ നടപ്പാക്കിയ തീരപഥം കുടിവെള്ള പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മുന്‍ ജലസേചന മന്ത്രി ടി.എം.ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ജില്ലയിലെ പട്ടം, മെഡിക്കല്‍ കോളേജ്, മണ്ണന്തല തുടങ്ങീ താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി 10.15 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടത്തിയത്. എന്നാല്‍ ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് പദ്ധതിയില്‍ ഉപയോഗിച്ചിരുന്നതെന്നായിരുന്നു പരാതി. 1പൊതുപ്രവര്‍ത്തകനായ പി.കെ. രാജുവാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തമിഴ്‌നാട്ടില്‍ ഉപയോഗശൂന്യമെന്ന് കണ്ട് ഉപേക്ഷിച്ച പൈപ്പുകള്‍ പദ്ധതിക്കായി വിനിയോഗിക്കുകയായിരുന്നെന്നാണ് ആരോപണം.

പദ്ധതി നടത്തിക്കൊണ്ടിരിക്കെ തന്നെ അമ്പത്തിയെട്ടോളം തവണ പൈപ്പുകള്‍ പൊട്ടുകയും ഒടുവില്‍ പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് അന്നത്തെ ജലസേചന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ഇപ്പോഴും നടക്കുകയാണ്.

English summary
The Thiruvananthapuram vigilance court today ordered a probe against former irrigation minister T M Jacob on the plea filed alleging irregularities in the Theerapadham water supply scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X