പാകിസ്താനില്‍ ബസ് കത്തിച്ചു; 15 മരണം

തലസ്ഥാനമായ ക്വറ്റയില്‍ നിന്നു 160 കിലോമീറ്റര്‍ അകലെ സിബി നഗരത്തിലാണു സംഭവം. പെഷവാറില്‍ നിന്നു വരികയായിരുന്ന ബസിനാണ് പിരക് മേഖലയ്ക്കു സമീപംവച്ച് ബൈക്കിലെത്തിയ ആയുധധാരികള്‍ തീവച്ചത്.
പിരകിലെ ഒരു ഹോട്ടലിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബസിലേയ്ക്കു ഇരച്ചുകയറിയ ആയുധധാരികളായ നാലു പേര്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. െ്രെഡവറും കണ്ടക്ടറും പുറത്തേക്കുചാടി രക്ഷപെട്ടു. തീ കാരണം യാത്രക്കാരില്‍ പലര്‍ക്കും രക്ഷപ്പെടാനായില്ല.
സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിരവധി പേരെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചതായി പ്രാദേശിക പോലീസ് മേധാവി അറിയിച്ചു. അക്രമികളെ കൂടാതെ െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കും വേണ്ടിയും പൊലീസ് തിരച്ചില്‍ ആരംഭിച്ചു.












Click it and Unblock the Notifications