സോണി ടാബ്ലറ്റ് തുറക്കാം അടക്കാം!!

ഐപാഡുമായി ടാബ്ലലറ്റ് വിപണി കീഴടക്കിയ ആപ്പിളിനാവും സോണിയുടെ ടാബ്ലലറ്റുകള്‍ വെല്ലുവിളി ഉയര്‍ത്തുക. ആന്‍ഡ്രോയിഡ് 3.0 ഹണീകോമ്പ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ടാബ്ലറ്റ് മോഡലുകളില്‍ ഉപയോഗിക്കുന്നത്. എന്‍വിഡിയാ ടെഗ്രാ 2 പ്രൊസസറാണ് 9.4 ഇന്‍ച് എസ്.1 മോഡലിന് കരുത്താവുക.
പരമ്പരാഗത മോഡലുകൡ നിന്നും വ്യത്യസ്തമായി മടക്കിവെയ്ക്കാവുന്ന എസ്2 ടാബ്ലലറ്റ് മോഡലാണ് സോണിയുടെ പുതിയ കണ്ടുപിടുത്തം, ഒരു കൊച്ചു കണ്ണടക്കൂടിന്റെ ആകൃതിയിലുള്ള ഇതില്‍ ഇരട്ട സ്‌ക്രീനുകളുമുണ്ട്. ടെഗ്രാ 2 പ്രൊസസര്‍ തന്നെയാണ് ഈ മോഡലിലും. ഒരു മൊബൈല്‍ പോലെ പോക്കറ്റിലിടാവുന്ന രീതിയലാണ് ഈ ടാബ്ലറ്റിന്റെ നിര്‍മാണം. മറ്റ് കമ്പനികളുടെ ടാബ്ലറ്റ് കമ്പ്യൂട്ടറുകളില്‍ നിന്നും വ്യത്യസ്ഥമായ ഉത്പന്നം പുറത്തിറക്കുകയെന്ന ലക്ഷ്യമാണ് സോണി ഇതിലൂടെ നേടിയിരിക്കുന്നത്.
എസ്2വിന്റെ വല്യേട്ടനായ എസ്1 വിപണിയിലെ മറ്റു മോഡലുകളെപ്പോലെ തന്നെയാണ് നിര്‍മിച്ചിരിയ്ക്കുന്നത്. എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. എസ്.1 മോഡലിന് വില 600 ഡോളറും എസ്.2ന് 700 ഡോളറുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, വില സംബന്ധിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. പുതിയ മോഡലുകള്‍ ഈ വര്‍ഷം തന്നെ വിപണിയിലെത്തും.
സാംസങിന്റെ ടാബ്ലറ്റ് മോഡലായ ഗാലക്‌സി ടാബായിരുന്നു ഇതുവരെ ആപ്പിള്‍ ഐപാഡിന്റെ പ്രധാന എതിരാളി. സാംസങിനെക്കൂടാതെ എല്‍.ജി, എച്ച്.ടി.സി, മോട്ടോറോള, എച്ച്പി എന്നീ കമ്പനികളും ടാബ്ലറ്റ് വിപണിയെല പ്രധാന സാന്നിധ്യമാണ്.












Click it and Unblock the Notifications