തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ വില കൂടും?

രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില 100 ഡോളറിനു മേല്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കനത്ത നഷ്ടമാണു നേരിടുന്നതെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ച ശേഷം അടുത്ത മാസം 15-ഓടെ വിലവര്‍ധനയുണ്ടാവുമെന്നാണ് സൂചന. കമ്പനികളുടെ ശക്തമായ സമ്മര്‍ദമുണ്ടെങ്കിലും തീരുമാനം തിരഞ്ഞെടുപ്പിനുശേഷം മതിയെന്ന കേന്ദ്രനിര്‍ദേശമാണു വിലവര്‍ധന തല്‍ക്കാലം പിടിച്ചുനിര്‍ത്തി
കഴിഞ്ഞ ജനുവരിയില്‍ പെട്രോളിന് 2.50 പൈസ കൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് വില തീരുമാനിക്കുന്നതിനുള്ള അധികാരം സര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കിയത്. ഇതിനു ശേഷം അഞ്ചു തവണയാണ് വില കൂട്ടിയത്.












Click it and Unblock the Notifications