2ജി അഴിമതി നിയമപരമായി നേരിടുമെന്ന് ഡിഎംകെ

കേസില്‍ പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാനിധിയെ പുറത്താക്കാനും ഗൂഢനീക്കം നടക്കുന്നുണ്ടെന്നും നേതൃയോഗം വിലയിരുത്തി. ഭൂതത്തെ പൂച്ചക്കുട്ടി വിഴുങ്ങിയതുപോലെ അതിശയോക്തിപരവും ഊതിവീര്‍പ്പിച്ചതുമായ കണക്കാണ് 2 ജി സ്‌പെക്ട്രം പ്രശ്‌നത്തില്‍ സി.എ.ജി സമര്‍പ്പിച്ചതെന്ന് യോഗം ആരോപിച്ചു. എന്നാല്‍ ടു ജി കേസിന്റെ പേരില്‍ യുപിഎ വിടേണ്ടെന്നും ഡിഎംകെ തീരുമാനിച്ചു.
പ്രശ്‌നം ഊതിവീര്‍പ്പിച്ച് സഖ്യകക്ഷികള്‍ക്കിടയില്‍ അവിശ്വാസം ഉണ്ടാക്കാനും സഖ്യം തകര്‍ക്കാനും ഒരു വിഭാഗം രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന മായാവിലാസങ്ങള്‍ക്ക് ഡി.എം.കെ ഇരയാവില്ലെന്നും ഉന്നതതല സമിതി വ്യക്തമാക്കി.












Click it and Unblock the Notifications