കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 കോടി രൂപയുടെ മുളക് കത്തിപ്പോയി

  • By Ajith Babu
Google Oneindia Malayalam News

Chilli Godown
ഗുണ്ടൂര്‍: ആന്ധ്രപ്രദേശില്‍ മുളകു ഗോഡൗണായി ഉപയോഗിച്ച കോള്‍ഡ് സ്‌റ്റോറേജില്‍ വന്‍ അഗ്‌നിബാധ. അങ്കിരേടിപ്പാലം ഗോഡൗണിലാണ് അഗ്‌നിബാധയുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം

45,000 മുളകുചാക്കുകള്‍ കത്തിപ്പോയതായി അധികൃതര്‍ അറിയിച്ചു. നാല് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. 15 മുതല്‍ 18 കോടി രൂപയോളം നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

സംഭവമറിഞ്ഞ് സ്ഥലത്തേക്ക് പാഞ്ഞെത്തിയ കര്‍ശകര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ചെന്നൈ-കൊല്‍ക്കത്ത ദേശീയപാതയില്‍ അല്‍പനേരത്തേക്ക് ഗതാഗതം തടസപ്പെട്ടു. പൊലീസെത്തി ബലംപ്രയോഗിച്ചാണ് കര്‍ഷകരെ ഒഴിപ്പിച്ചത്.

English summary
In a major fire accident, huge stocks of chilli were gutted in a cold storage godown at Ankireddipalem, about six km from here, in the early hours of Wednesday. The fire broke out reportedly due to short circuit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X