Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബയെ കാണാന്‍ നിത്യാനന്ദ വന്നത് ബഹളത്തിന് ഇടയാക്കി

പുട്ടപര്‍ത്തി: ഞായറാഴ്ച അന്തരിച്ച സത്യസായി ബാബയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലൈംഗികാരോപണ കേസിലുള്‍പ്പെട്ട വിവാദ സ്വാമി നിത്യാനന്ദ എത്തിയത് കുല്‍വന്ത് ഹാളില്‍ ചെറിയ തോതില്‍ ബഹളത്തിന് ഇടയാക്കി.

കാവി വസ്ത്രം ധരിച്ച് രണ്ട് അനുചരന്മാര്‍ക്കൊപ്പം ചൊവ്വാഴ്ച വൈകിട്ടോടെയാണ് നിത്യാനന്ദ പ്രശാന്തി നിലയിലെത്തിലെ വി.ഐ.പികള്‍ക്കുള്ള പ്രവേശന കവാടത്തില്‍ എത്തിയത്. നിത്യാനന്ദയെ കണ്ട് സായി ഭക്തരില്‍ ചിലര്‍ ചെറിയ തോതില്‍ ബഹളംവെച്ചു.

ഉടന്‍ തന്നെ കവാടത്തില്‍ കാവല്‍ നിന്ന ട്രസ്റ്റ് പ്രവര്‍ത്തകര്‍ നിത്യാനന്ദയെ തടയുകയും മറ്റൊരു വാതിലിലൂടെ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് നിത്യാനന്ദയുടെ ശിഷ്യന്മാര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ആദ്യം അവര്‍ വഴങ്ങിയില്ല.

അല്പനേരത്തെ വാക് തര്‍ക്കത്തിന് ശേഷം വളരെ പെട്ടെന്ന് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങണമെന്ന കര്‍ശന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിത്യാനന്ദയെ ഹാളിനകത്തേക്ക് പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കുകയായിരുന്നു. അല്പനേരം ബാബയുടെ ഭൌതിക ദേഹത്തിന് സമീപം നിന്ന ശേഷം നിത്യാനന്ദ മടങ്ങുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+