• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്‍‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യ ഒറ്റപ്പെട്ടു

  • By Ajith Babu

ജനീവ: രാജ്യത്തെ ജനങ്ങളുടെ രോദനം കേള്‍ക്കാതെ എന്‍ഡോസള്‍ഫാന് വേണ്ടി പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയിലെ സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഒറ്റപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ആഗോളനിരോധനം ആവശ്യമാണെന്നും യൂറോപ്യന്‍ യൂണിയനും ചൈനയും അറബ് രാഷ്ട്രങ്ങളും വ്യക്തമാക്കിയതോടെയാണ് ഇന്ത്യന്‍ സര്‍ക്കാരിന് തിരിച്ചടിയായത്.

ജനീവയില്‍ നടക്കുന്ന 'സ്‌റ്റോക്കോം കണ്‍വന്‍ഷന്‍ അഞ്ചാം സമ്മേളനത്തിലെ ചര്‍ച്ചയിലാണ്, എന്‍ഡോസള്‍ഫാന് ആഗോളനിരോധനം വേണ്ടെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍, അര്‍ജന്റീന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയവയും നിരോധനത്തെ അനുകൂലിക്കുകയാണ്.സമ്മേളനത്തില്‍ വോട്ടെടുപ്പിനു പകരം അഭിപ്രായ സമന്വയത്തിലൂടെ തീരുമാനമെടുക്കണമെന്ന ഇന്ത്യന്‍ നിലപാടിന് ഏഷ്യപസഫിക് രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. ചൈനയും നിരോധനത്തെ എതിര്‍ക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവരുടെ നിലപാട് മാറ്റവും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

ആഗോളനിരോധനം ആവശ്യമുള്ള കീടനാശിനികളുടെ പട്ടികയായ 'അനക്‌സ് എയില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തുന്നതാണ് ജനീവ സമ്മേളനത്തിലെ 16 അജണ്ടകളില്‍ ഒന്ന്. ജൈവ വിനാശകാരികളായ കീടനാശിനികളെക്കുറിച്ചുള്ള അവലോകന സമിതിയാണ് എന്‍ഡോസള്‍ഫാനെ 'അനക്‌സ് എയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കില്ലെന്ന് 1990ല്‍ ഭക്ഷ്യ, കാര്‍ഷിക ഓര്‍ഗനൈസേഷന്‍ (എഫ്എഒ) നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതാണ് നിരോധനത്തെ എതിര്‍ക്കാന്‍ ഇന്ത്യ പ്രധാനമായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, പഴയ റിപ്പോര്‍ട്ടിന് വിരുദ്ധമായി എന്‍ഡോസള്‍ഫാന്‍ മാരകമാണെന്ന് ചൊവ്വാഴ്ച എഫ്എഒ പ്രതിനിധികള്‍ സമ്മേളനവേദിയില്‍ അറിയിച്ചു. ഇതോടെ, ഇന്ത്യയുടെ വാദം വീണ്ടും ദുര്‍ബലമായി.

ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത 25 രാജ്യങ്ങളില്‍ ഇന്ത്യക്കു പുറമേ സമുവ എന്ന ചെറുരാജ്യം മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിക്കാതിരുന്നതെന്ന് സമ്മേളനത്തിലെ സ്വതന്ത്ര നിരീക്ഷകനും കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച സ്‌പെഷല്‍ ഓഫിസറുമായ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

ജനീവ സമ്മേളനത്തില്‍ മൊത്തം 173 രാജ്യങ്ങളാണു പങ്കെടുക്കുന്നത്. തീരുമാനങ്ങള്‍ വോട്ടിനിട്ടാല്‍ ഇന്ത്യയുടെ ആവശ്യം ദയനീയമായി പരാജയപ്പെടും. ഈ സാഹചര്യത്തിലാണ് അഭിപ്രായ സമന്വയം എന്ന തന്ത്രപരമായ നിലപാടുമായി ഇന്ത്യ രംഗത്തെത്തിയത്.

വോട്ടെടുപ്പ് വേണ്ടിവരികയാണെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയാണെങ്കില്‍ പകരം സംവിധാനത്തിനുള്ള സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ യുഗാണ്ട ഉള്‍പ്പെടെ ചില ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്തൊനീഷ്യയും മുന്നോട്ടുവച്ചിട്ടുണ്ട്.

ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ പരുത്തി ഉല്‍പാദക സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തിലും ഇന്ത്യയാണു മുന്നില്‍. ചൈന, ഇസ്രയേല്‍, ബ്രസീല്‍, ദക്ഷിണകൊറിയ തുടങ്ങിയവയാണ് മറ്റു പ്രധാന ഉല്‍പാദക രാജ്യങ്ങള്‍.

English summary
India on Tuesday raised objections relating to the “absence of alternatives” and “procedural violations” to the recommendation for a global ban on endosulfan at the conference of parties to the Stockholm Convention meeting in Geneva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more