കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയനൈരാശ്യം; യുവാവ് 17കാരിയെ കൊന്നു

  • By Lakshmi
Google Oneindia Malayalam News

റാഞ്ചി: പ്രണയനൈരാശ്യത്തിനൊടുവില്‍ യുവാവ് പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള സെന്റ് സേവിയേഴ്‌സ കോളെജില്‍ ഏപ്രില്‍ 27ന് ബുധനാഴ്ചയാണ് കൊലപാതകം നടന്നത്.

കോളെജ് വിദ്യാര്‍ത്ഥിനിയായ കുസും കുമാരിയാണ് കൊല്ലപ്പെട്ടത്. വിജേന്ദ്രപ്രസാദ് എന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു.

ജംഷേദ്പുരിലെ സൊനാരി സ്വദേശികളാണ് ഇരുവരും. അഞ്ചു വര്‍ഷമായി താന്‍ കുസുംകുമാരിയെ സ്‌നേഹിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് പെണ്‍കുട്ടി ഗൗനിച്ചില്ലെന്നും യുവാവ് പറയുന്നു.

പെണ്‍കുട്ടിയുടെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നുവത്രേ യുവാവിന്റെ തീരുമാനം. പക്ഷേ കൊലയ്ക്കുശേഷം ഇയാള്‍ക്ക് ആത്മഹത്യ ചെയ്യാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ല. അതിന് മുമ്പേ കാമ്പസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ഇയാളെ പിടികൂടിയിരുന്നു.

റാഞ്ചിയിലെ വനിതാ കോളേജില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പരീക്ഷ എഴുതാനാണ് സെന്റ് സേവ്യഴ്‌സ് കോളേജിലെത്തിയത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് വിജേന്ദ്ര.

English summary
In a gruesome incident, an engineering student beheaded a teenaged girl on St Xavier's College campus on Wednesday afternoon before he was overpowered and taken into custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X