അമ്മയെയും മകളെയും മാനഭംഗപ്പെടുത്തി
ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ അമ്മയെയും മകളെയും കള്ളന്‍മാരുടെ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. 12 അംഗ സംഘമാണ് അമ്മയെയും മകളെയും പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
എദാല്‍ സിംഗ് എന്നയാളുടെ വീട്ടിലേക്ക് ചൊവ്വാഴ്ച രാത്രിയിലാണ് പന്ത്രണ്ടംഗ സായുധ സംഘം അതിക്രമിച്ച് കയറിയത്. ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ അടക്കം വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിച്ച ശേഷമാണ് സ്ത്രീകളെ കയ്യേറ്റം ചെയ്തത്.
മോഷണം കഴിഞ്ഞ് വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ സിംഗിനെ വീടിനുള്ളില്‍ കെട്ടിയിട്ട ശേഷം ഭാര്യയെയും പതിനഞ്ചുകാരിയായ മകളെയും അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.












Click it and Unblock the Notifications