4 സൈനികരെ സഹപ്രവര്‍ത്തകന്‍ കൊന്നു

പ്രഭാതപരീശീലനത്തിന് തയാറാകുന്നതിനിടെയാണ് നാലു സൈനികര്‍ക്കും വെടിയേറ്റത്. നാലുപേരും തല്‍ക്ഷണം മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
452 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിലാണ് സംഭവമുണ്ടായത്്. കൊല്ലപ്പെട്ടവരില്‍ ഒരു ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഉള്‍പ്പെടുന്നു.
സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് സൈനികന്‍ കൊലകള്‍ നടത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇയാള്‍ മേലധികാരികളുടെ മുന്നില്‍ കീഴടങ്ങി. സംഭവത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.












Click it and Unblock the Notifications