ബാലകൃഷ്ണപിള്ളയുടെ പരോള്‍ 15 ദിവസം നീട്ടിയേക്കും

15 ദിവസത്തേക്കു കൂടി പരോള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് പിള്ള കഴിഞ്ഞ ദിവസം ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന് അപേക്ഷ നല്‍കിയിരുന്നു. പരോള്‍ നീട്ടുന്നതിന് എതിര്‍പ്പില്ലെന്ന് കാണിച്ച് അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങേണ്ടതുണ്ട്. കമ്മീഷന്റെ തീരുമാനം വന്നശേഷം മാത്രമെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.












Click it and Unblock the Notifications