കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ യുവതിയ്ക്ക് വേണ്ടി ആലുവയില്‍ തിരച്ചില്‍

  • By Ajith Babu
Google Oneindia Malayalam News

Indhu
കൊച്ചി: തീവണ്ടിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ ഗവേഷക വിദ്യാര്‍ഥിനിയ്ക്കായി ആലുവയില്‍ തിരച്ചില്‍. തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസില്‍ കാണാതായ എന്‍ഐടിയിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഗവേഷകയായ ഒ.കെ ഇന്ദുവിനായാണ് ആലുവ തുരുത്തില്‍ തിരച്ചില്‍ നടത്തുന്നത്. ഞായറാഴ്ചയാണ് ഇന്ദുവിനെ കാണാതായത്.

ഇന്ദുവിന്‍േറതുപോലുള്ള ഒരു യുവതിയുടെ മൃതദേഹം തുരുത്ത് ഭാഗത്ത് പെരിയാറില്‍ കണ്ടുവെന്ന് റെയില്‍വേ പോലീസിനാണ് ആദ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. തുരുത്തില്‍ പെരിയാറിന്റെ കടവുകള്‍ കേന്ദ്രീകരിച്ച് നാല് സംഘങ്ങളായി ബോട്ടിലാണ് തിരച്ചില്‍ നടത്തുന്നത്.

വൈകീട്ട് അഞ്ച് മണിയോടെ ആലുവയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് പെരിയാറില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി പോലീസിനെ അറിയിച്ചത്. പോലീസ് സംഘം ഏറെ വൈകി സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. വര്‍ക്ക് ഷോപ്പ് ജീവനക്കാരനല്ലാതെ മറ്റാരും മൃതദേഹം കണ്ടതായി അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പച്ച ചുരിദാറാണ് മൃതദേഹത്തിലുണ്ടായിരുന്നതെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ഒഴുക്കില്‍പ്പെട്ട് മൃതദേഹം ഒഴുകിപ്പോയിട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം മറ്റുകടവുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

അതേ സമയം യുവതിയെ തീവണ്ടിയില്‍ നിന്നും കാണാതായി സംബന്ധിച്ചുള്ള അന്വേഷണത്തില്‍ മറ്റുസാധ്യതകളും പൊലീസ് ആരായുന്നുണ്ട്.

English summary
Mystery shrouds the missing of a woman research scholar at the National Institute of Technology - Calicut (NIT-C) here from the Mangalore-bound Thiruvananthapuram- Mangalore Express on Sunday night. Considering the possibility of an “accident,” the police have started searching the rivers and lakes, including the Meenachil river and the Aluva puzha, between Kayamkulam and Kuttipuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X