കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല കോടികള്‍ പിരിച്ചു: രാമചന്ദ്രന്‍

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്.

ചെന്നിത്തല കോടിക്കണക്കിന് രൂപയുടെ പിരിവ് നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ച ഒരു രേഖയും കെപിസിസിയ്ക്ക് നല്‍കിയിട്ടില്ലെന്നുമാണ് രാമചന്ദ്രന്‍ പറയുന്നത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ചെന്നിത്തല പിരിച്ച പണത്തിന്റെ കണക്ക് വ്യക്തമാക്കണമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ചെന്നിത്തലയ്‌ക്കെതിരെ തിരിഞ്ഞത്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് സംബന്ധിച്ച് എനിയ്ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. കിട്ടിയാല്‍ അപ്പീല്‍ നല്‍കും. ഞാന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരില്ല- അദ്ദേഹം വ്യക്തമാക്കി.

നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ പാര്‍ട്ടി പുറത്താക്കിയത്. ആറ് വര്‍ഷത്തേക്ക് രാമചന്ദ്രന്‍ മാസ്റ്ററെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമചന്ദ്രന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ് പുറത്താക്കലിലേക്ക് വഴിവച്ചത്.

അഴിമതിക്ക് താന്‍ കൂട്ടു നില്‍ക്കാത്തതിനാലാണ് തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അന്ന് ഫോണില്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മാസ്റ്റര്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസില്‍ പേയ്‌മെന്റ് സീറ്റ് നല്കിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English summary
The former minister, Mr K.K. Ramachandran, who was suspended from the Congress for six years, alleged on Wednesday that the KPCC president, Mr Ramesh Chennithala, had given no account of the crores of rupees he collected in the name of party funds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X