Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദുവിന്റെ തിരോധാനത്തിന് പിന്നില്‍ സുഭാഷ്?

Indhu
തിരുവനന്തപുരം: ഗവേഷണ വിദ്യാര്‍ത്ഥി ഇന്ദുവിനെ തീവണ്ടി യാത്രയ്ക്കിടെ കാണാതായ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കോഴിക്കോട് എന്‍ഐടിയിലെ അദ്ധ്യാപകനായ സുഭാഷ് സംശയത്തിന്റെ നിഴലില്‍ഇയാളെ വ്യാഴാഴ്ച വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിലെ ദുരൂഹത വ്യക്തമാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.

സുഭാഷ് ടിക്കറ്റെടുത്ത് ഇന്ദുവിനെ കൂടെ കൂട്ടുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇന്ദുവിനെ ആ ദിവസം നിര്‍ബന്ധിച്ച് കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നുവത്രേ. വിവാഹക്ഷണം കഴിഞ്ഞതിനാല്‍ കോളേജില്‍ പോകേണ്ട കാര്യവും ഇന്ദുവിന് ഇല്ലായിരുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഇതെല്ലാം വെളിപ്പെടുമെന്ന് പൊലീസ് കരുതുന്നു. അതേസമയം, ഇന്ദു ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കുമാരപുരം സ്വദേശിനിയായ ഇന്ദു 2009 മുതല്‍ ഇതേ കോളേജിലെ അദ്ധ്യാപകനും ബാലരാമപുരം സ്വദേശിയുമായ സുഭാഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സുഭാഷ് മറ്റൊരു ജാതിക്കാരനാണ് എന്ന കാരണത്താല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.

പിന്നീട് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സഹോദരിയുടെ മകന്‍ അഭിലാഷുമായി ഇന്ദുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാരെ ധിക്കരിച്ച് സുഭാഷിന്റെ കൂടെ പോകാന്‍ ഇന്ദുവിന് മനസ്സുണ്ടായിരുന്നില്ല. പ്രതിശ്രുതവരനായ അഭിഷേകിനെ ഉപേക്ഷിക്കാനും വയ്യാതെയായി. ഇതൊക്കെ മൂലം ഇന്ദു കടുത്ത മാനസികസംഘര്‍ഷത്തില്‍ ആയിരുന്നു എന്നും സൂചനയുണ്ട്.

ഒരുവര്‍ഷം മുമ്പ് സുഭാഷ് ഇന്ദുവിന്റെ വീട്ടുകാരോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുവരും രണ്ടു ജാതിയില്‍പ്പെട്ടതിനാല്‍ വീട്ടുകാര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. എങ്കിലും ഇവര്‍ തമ്മില്‍ സൗഹൃദം തുടര്‍ന്നു. യാത്രയ്ക്കിടയില്‍ സുഭാഷിനെ ഉപേക്ഷിക്കാനാവില്ലെന്ന് ഇന്ദു പറഞ്ഞതായി സുഭാഷ് തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

അതേസമയം, ആലുവപ്പുഴയില്‍ കണ്ട മൃതദേഹത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വ്യാഴാഴ്ച വൈകിട്ട് ആലുവയിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് പെരിയാറില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി റെയില്‍വെ പോലീസിനെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+